60 ദിവസ വിസ അനുവദിച്ച്​ യു.എ.ഇ

 

ദുബൈ: യു.എ.ഇയിൽ 60 ദിവസത്തെവിസ വീണ്ടും അനുവദിച്ച് ​തുടങ്ങി. നേരത്തെ നിർത്തിവെച്ചിരുന്ന വിസയാണ്​ ആവശ്യക്കാർക്ക്​ വീണ്ടും ലഭിച്ചു തുടങ്ങിയത്​. ഓൺലൈൻ വഴി വിസ കിട്ടി തുടങ്ങിയതായി ട്രാവൽ കേന്ദ്രങ്ങൾ അറിയിച്ചു. 90 ദിവസത്തെ ടൂറിസ്റ്റ് ​വിസ നിർത്തലാക്കിയതിന്​ പിന്നാലെയാണ്​ 60 ദിവസ വിസ അനുവദിച്ചു കൊണ്ടുള്ള നടപടി.

അതേസമയം, സന്ദർശക വിസയുടെ ഫൈൻ 50 ദിർഹമായികുറച്ചിട്ടുണ്ട്​. നേരത്തെ ഇത്​ 100 ദിർഹമായിരുന്നു. 60 ദിവസത്തെ വിസ ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ, 30 ദിവസത്തെ വിസ ആവശ്യമെങ്കിൽ നീട്ടാൻ കഴിയും. രക്ഷിതാക്കൾക്കൊപ്പം എത്തുന്ന കുട്ടികൾക്ക്​ഒരു മാസത്തെ സന്ദർശക വിസ സൗജന്യമാക്കിയത്​ഇപ്പോഴും തുടരുന്നുണ്ട്​. എന്നാൽ, രണ്ട്​മാസം വിസയെടുക്കുന്നവർക്ക്​ഈ സൗജന്യം ലഭിക്കില്ല. 60 ദിവസ വിസയിൽ ഗ്രേസ്​പിരീഡും കാണിക്കുന്നില്ല. സാധാരണ സന്ദർശക വിസക്ക്​ 10 ദിവസം ഗ്രേസ്​പിരീഡ്​ലഭിക്കാറുണ്ട്​. എന്നാൽ, വരും ദിവസങ്ങളിൽ ഇതിൽ മാറ്റങ്ങളുണ്ടാകുമെന്ന്​കരുതുന്നു.

ഈമാസം മുതൽ യു.എ.ഇയിൽവിസ നടപടികളിൽ കാര്യമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്​. 90 ദിവസ ടൂറിസ്റ്റ്​വിസ നിർത്തലാക്കിയതാണ്​ഇതിൽ ഏറ്റവും പ്രധാനം. എന്നാൽ, ചികിൽസക്ക്​എത്തുന്നവർക്ക്​ 90ദിവസത്തെ വിസ ലഭിക്കും. ഇതിന്‍റെ മാനദണ്ഡങ്ങൾ എന്താണ്​എന്നത് ​സംബന്ധിച്ച് ​കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ 90ദിവസ വിസയിൽ യു.എ.ഇയിൽ എത്തിയവർക്കും വിസ അടിച്ച്​വരാനിരിക്കുന്നവർക്കും പുതിയ ചട്ടം ബാധകമല്ല.

അതേസമയം തൊഴിലന്വേഷിച്ച്​വരുന്നവർക്ക്​പുതിയ ‘ജോബ് എക്സ്​​പ്ലറേഷൻ വിസ’ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്​. നേരത്തെ പലരും ജോലിയന്വേഷിച്ച്​വന്നിരുന്നത്​ടൂറിസ്റ്റ്​വിസയിലാണ്​. തൊഴിലന്വേഷകർക്കുള്ള പുതിയ വിസ 60, 90, 120ദിവസങ്ങളിലേക്ക് ​ലഭിക്കും. കൂടുതൽ പേർക്ക്​ ഗോൾഡൻ വിസ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

spot_img

Related Articles

Latest news