വി​ഷു​വിലും റ​മ​ദാനിലും​ പ്ര​തീ​ക്ഷയർപ്പിച്ച് വി​പ​ണി

കോ​വി​ഡ്​ മാ​ന്ദ്യ​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റു​ന്ന വി​പ​ണി വി​ഷു​വി​നൊ​പ്പം റ​മ​ദാ​നും കൂ​ടി എ​ത്തു​ന്ന​തോ​ടെ പു​തു​ പ്ര​തീ​ക്ഷ​യി​ലാ​ണ്​. പ​ട​ക്കം, പ​ച്ച​ക്ക​റി, പ​ഴം, വ​സ്​​ത്ര വി​പ​ണി​ക​ളി​ല്‍ കാണുന്ന ഉ​ണ​ര്‍​വ്, ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ സാ​മ്പ​ത്തി​ക ന​ഷ്​​ടം തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​‌ ക​ച്ച​വ​ട​ക്കാ​ര്‍ക്ക് നൽകുന്നുണ്ട്.

വി​ഷു അ​ടു​ത്ത​തോ​ടെ പ​ട​ക്ക വി​പ​ണി​ ഫാ​ന്‍​സി, ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​ണ്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ നി​യ​ന്ത്ര​ണങ്ങ​ള്‍ വ​രു​ന്നു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ര്‍​ന്ന് പ​ട​ക്ക വ്യാ​പാ​ര​ശാ​ല​ക​ളി​ല്‍ ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​രു​ദി​വ​സം ചു​രു​ങ്ങി​യ​ത് 50,000 മു​ത​ല്‍ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ടം ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ല​ഭി​ക്കു​ന്നന്നുണ്ടത്രേ. തെ​ര​ഞ്ഞെ​ടു​പ്പ് സമയത്തും സ്ഥാ​നാ​ര്‍​ഥി സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്കു​ള്‍​പ്പെ​ടെ പ​ട​ക്ക​ങ്ങ​ളും പൂ​ത്തി​രി​ക​ളും ആ​വ​ശ്യം വ​ന്നിരുന്നു.

പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തി​ലും ഉ​ണ​ര്‍​വ്​ പ്ര​ക​ട​മാ​ണ്. പതിവ് പോലെ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നാ​ണ് മി​ക്ക പ​ച്ച​ക്ക​റി​ക​ളു​മെ​ത്തു​ന്ന​ത്. ക​ണി​ വെ​ള്ള​രി ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നും നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തു​ന്നു​ണ്ട്. പു​റ​ത്തു​നി​ന്ന്​ എ​ത്തു​ന്ന​വ​ക്ക് കി​ലോ​ക്ക് 20 രൂ​പ മു​ത​ലാ​ണ് വി​ല. നാ​ട്ടി​ലേ​തി​ന് 25 രൂ​പ​യും.

പൊ​തു​വി​ല്‍ പ​ച്ച​ക്ക​റി​ക്ക് വി​ല കു​റ​വാ​ണെ​ന്നാണ് വ്യാപാരികളുടെ പക്ഷം. ത​ക്കാ​ളി​ക്ക് ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ച്‌ 11 മു​ത​ല്‍ 30 വ​രെ​യും വ​ലി​യ ഉ​ള്ളി​ക്ക് 20, മ​ത്ത​ന്‍ 10, എ​ള​വ​ന്‍ എ​ട്ടു​മു​ത​ല്‍ 12 വ​രെ, കാ​ബേ​ജ് 15, പ​യ​ര്‍ 35, ഉ​രു​ള​ക്കി​ഴ​ങ്ങ് 22 എ​ന്നി​ങ്ങ​നെ​യാ​ണ് മൊ​ത്ത​വി​പ​ണി​യി​ല്‍ കി​ലോ​ക്ക് വി​ല.

വി​ഷു​വി​ന് ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി​നി​ല്‍​ക്കെ വി​ല ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ വ്യാ​പാ​രി​ക​ള്‍. പ​ഴ​വി​പ​ണി​യും പ്ര​തീ​ക്ഷ​യി​ലാ​ണ്. ഒ​രു​മാ​സ​ത്തി​നി​ടെ മി​ക്ക പ​ഴ​ങ്ങ​ള്‍​ക്കും 20 മു​ത​ല്‍ 100 രൂ​പ​വ​രെ ഉ​യ​ര്‍​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. നോ​മ്ബു​കാ​ലം തു​ട​ങ്ങു​ന്ന​തോ​ടെ വി​ല ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നു​റ​പ്പ്.

ഈസ്റ്ററിന് ഉ​യ​ര്‍​ന്ന കോ​ഴി വി​ല റ​മ​ദാ​ന്‍ പ്ര​തീ​ക്ഷി​ച്ച്‌​ മു​ന്നോ​ട്ട്​ ത​ന്നെ​യാ​ണ്. 145 മു​ത​ല്‍ 175 വ​രെ​യാ​ണ്​ നി​ല​വി​ല്‍ വി​ല. ബോ​ണ്‍​​ലെ​സ്​ ആ​വുമ്പോ​ള്‍ ഇ​ത്​ 205 ആ​വും. നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌​ മ​ട്ട​ന​ട​ക്കം മറ്റ് ഇ​റ​ച്ചി​ക​ള്‍​ക്കും വി​ല​യു​യ​ര്‍​ന്നി​ട്ടു​ണ്ട്.

കോ​വി​ഡ്​ അ​പ​ഹ​രി​ച്ച ഉ​ത്സ​വ സീ​സ​ണ്‍ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട്​ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ്​ ജ്വ​ല്ല​റി​ക​ളി​ലും വ​സ്​​ത്ര വി​പ​ണി​യി​ലും ന​ട​ക്കു​ന്ന​ത്. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നോ​ടൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ ത​ട​സ്സ​മി​ല്ലാ​​തെ ഷോ​പ്പി​ങ്​ സാ​ധ്യ​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കാനാണ് വ്യാപാര സ്ഥാപനങ്ങളുടെ ശ്രമം. സ്വ​ര്‍​ണാ​ഭ​ര​ണ വി​പ​ണി​യി​ലും കാ​ര്യ​മാ​യ ഉ​ണ​ര്‍​വു​ണ്ട്. മി​ക്ക തു​ണി​ക്ക​ട​ക​ളും ജ്വ​ല്ല​റി​ക​ളും വി​ഷു​​വും പെ​രു​ന്നാ​ളു​മൊ​ക്കെ മു​ന്നി​ല്‍​ക്ക​ണ്ട്​ ഓഫ​റു​ക​ളു​മാ​യാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്.

spot_img

Related Articles

Latest news