വിഷു റംസാൻ ഖാദി മേള ഇന്നു മുതൽ

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല വിഷു റംസാൻ ഖാദി മേള ഏപ്രിൽ ആറിന് ഉച്ചയ്ക്ക് 2.30ന് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും.

എസ്ഇജിപി പദ്ധതി പ്രകാരമുള്ള നാല് ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കും. സംസ്ഥാന സർക്കാറിന്റെ എന്റെ ഗ്രാമം പദ്ധതിയനുസരിച്ച് സംരംഭകത്വ പ്രോത്സാഹന പരിപാടിയായാണ് ഖാദി ബോർഡിന്റെ ധന സഹായത്തോടെ ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്.

കാർഷികോൽപന്നങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളായ കൂവപ്പൊടി, ബേബി ഫുഡ്, ഹെയർ ഓയിൽ, ബോഡി മസാജ് ഓയിൽ എന്നിവയാണ് മന്ത്രി വിപണിയിലിറക്കുന്നത്.

10 സ്ത്രീകൾക്ക് ഈ പദ്ധതിയനുസരിച്ച് തൊഴിൽ ലഭിക്കും. പാട്യം സോഷ്യൽ സർവീസ് സൊസൈറ്റിയാണ് സ്വയം സഹായ സംഘത്തെ സ്‌പോൺസർ ചെയ്യുന്നത്.

ആവശ്യമായ വായ്പ ലഭ്യമാക്കിയത് കൂത്തുപറമ്പ് കോ-ഒപ്പറേറ്റീവ് റൂറൽ ബാങ്കാണ്. പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങളുടെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും.

ആദ്യ വിൽപന ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിക്കും. കോർപറേഷൻ വിദ്യാഭ്യാസ കായിക സ്ഥിരം സമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ബോർഡ് മെമ്പർ എസ്. ശിവരാമൻ, ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ്, മാർക്കറ്റിംഗ് ഡയറക്ടർ പി സുരേശൻ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി സി. മാധവൻ നമ്പൂതിരി, പ്രൊജക്റ്റ് ഓഫീസർ ഐ കെ അജിത്ത് കുമാർ എന്നിവർ സംബന്ധിക്കും. മേളയിൽ ഖാദിക്ക് 30% വരെ ഗവ. റിബേറ്റ് ലഭിക്കും.

 

Mediawings:

spot_img

Related Articles

Latest news