ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി പുതുവർഷത്തിലേക്ക് പ്രവേശിച്ചു. കൊവിഡ് ആശങ്കകൾക്ക് ഇളവ് വന്നതിന് ശേഷമുളള ആദ്യവിഷു കേങ്കേമമാക്കുകയാണ് മലയാളി.
തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച് മുണ്ടും പൊന്നും കണിവെളളരിയും കണിക്കൊന്നയും അടയ്ക്കയും നാളികേരപാതിയും ശ്രീകൃഷ്ണ വിഗ്രഹവും ഒക്കെ വിരുക്കി മലയാളി കുടുംബങ്ങൾ കണികാണാനുളള കാത്തിരിപ്പിലായിരുന്നു…രാത്രി ഉറങ്ങും മുൻപേ കണികാണനുളളതെല്ലാം വീട്ടിലെ മുതിർന്നയാൾ ഒരുക്കി വെക്കും…
കണികണ്ടാൽ പിന്നെ പ്രധാനം കൈനീട്ടത്തിനാണ്. വർഷം മുഴുവൻ സമ്പൽസമൃതിയും ഐശ്വര്യവും ആഗ്രഹിച്ചാണ് കൈനീട്ടം നൽകുന്നത്. വിഷുസദ്യയിലെ വിഭവങ്ങളും ഈ ദിവസം തിൻമേശ നിറക്കും. സദ്യകഴിഞ്ഞാൽ പിന്നെ കുട്ടികളുടെ നേരമാണ്. നിറപ്പകിട്ടാർന്ന വിഷുപഠക്കങ്ങൾ ആഘോഷത്തെ സജീവമാക്കും.
കൊവിഡ് ആശങ്കകൾ ഒഴിഞ്ഞുളള ആദ്യവിഷു എന്ന പ്രത്യേകതയാണ് ഇത്തവണയുളളത്. വീടുകളിലെ ഒത്തുചേരലുകൾക്ക് രണ്ട് വർഷങ്ങൾക്ക് ശേഷം ഇത്തവണ സാഹചര്യമൊരുങ്ങുകയാണ്.
എല്ലാ വായനകർക്കും ടീം മീഡിയാ വിങ്സിന്റെ വിഷു ദിനാശംസകൾ