സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച മൂന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറസ്റ്റില്‍

പാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വെള്ളിയാഴ്ച നടന്ന ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരെയാണ് ചിറ്റൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ മതസ്പര്‍ദ്ധ വളര്‍ത്തല്‍, അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

വെള്ളിാഴ്ച സ്‌കൂളില്‍ നടക്കുകയായിരുന്ന ആഘോഷം ഇവര്‍ തടയാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം. വിദ്യാർഥികളുടെ മുന്നില്‍ വച്ച്‌ അധ്യാപകരെ അസഭ്യം പറയുകകയും ചെയ്തു. ഇതിന് പിന്നാലെയാണ് അധ്യാപകർ പൊലീസില്‍ പരാതി നല്‍കിയത്. ചിറ്റൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്ത് ചിറ്റൂർ സബ്ജയിലിലേക്ക് മാറ്റി.

spot_img

Related Articles

Latest news