റിയാദ്: സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തുന്ന വിദേശികള്‍ക്കും ഇനി വാഹനമോടിക്കാം. ഇതിനായുള്ള താത്ക്കാലിക അനുമതി നല്‍കിയതായി സൗദി അറേബ്യ അറിയിച്ചു.
തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷിര്‍ പോര്‍ട്ടലില്‍ ഇതിനായുള്ള സൗകര്യം ഏര്‍പ്പെടുത്തി.
നിലവില്‍ സൗദിയില്‍ താമസ വിസയുള്ളവര്‍ക്കു മാത്രമേ വാഹനമോടിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. പുതിയ തീരുമാനം അനുസരിച്ച് റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് അബ്ഷിര്‍ വഴി രജിസ്റ്റര്‍ ചെയ്ത് സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വാഹനമോടിക്കാന്‍ നല്‍കാവുന്നതാണെന്ന് പൊതുസുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി വ്യക്തമാക്കി