പോരാട്ട ആഹ്വാനവുമായി വനിതാ അസംബ്ലി

കണ്ണൂർ : തെലങ്കാന സമര നായിക മല്ലു സ്വരാജ്യത്തിന്റെ സ്‌മരണയ്‌ക്ക്‌ ആദരമായി വനിതാ അസംബ്ലി. സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്ന കൂട്ടായ്‌മ പെൺകരുത്തിന്‌ വേദിയായി.

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ പി കെ ശ്രീമതി അധ്യക്ഷയായി. കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത, സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, സംഘാടക സമിതി കൺവീനർ കെ പി സുധാകരൻ, പി കെ ശ്യാമള എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news