അഗ്നിപർവത സ്ഫോടനം – കോംഗോയിൽ 20 പേർ മരിച്ചതായി റിപ്പോർട്ട്

 

കോംഗോ : ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ലാവാ പ്രവാഹത്തിലും തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 പേര് മരിച്ചതായി റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

കിഴക്കൻ കോംഗോയിൽ റുവാണ്ടയോട് ചേർന്ന പ്രദേശത്തായിരുന്നു സ്ഫോടനമുണ്ടായത്, ശനിയാഴ്ച രാത്രിയാണ് നിറഗോംഗോ അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവാ പ്രവാഹമുണ്ടായത്. 500 ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും നിരവധി പേർക്ക് പാലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.

സ്ഫോടനത്തിനു മുന്നോടിയായുള്ള മുന്നറിയിപ്പുകൾ ഒന്ന് ഉണ്ടായിരുന്നില്ലെന്ന് പ്രദേശ വാസികൾ പറഞ്ഞു. 2002-നു ശേഷം ഇതാദ്യമായാണ് നിറഗോംഗോ പൊട്ടിത്തെറിക്കുന്നത്.

spot_img

Related Articles

Latest news