ചെന്നിത്തലയുടെ നുണ നിര്‍മാണ യന്ത്രത്തിന്റെ ചാര്‍ജര്‍ സുരേന്ദ്രന്റെ വീട്ടിൽ

തൃശൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നുണ നിര്‍മാണ യന്ത്രമുണ്ടെന്നും ഇതിന്റെ ചാര്‍ജര്‍ കുത്തിയിരിക്കുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വീട്ടിലാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ബോംബെല്ലാം സ്വന്തം പോക്കറ്റിലിരുന്നാണ് പൊട്ടുന്നതെന്നും അവര്‍ പരിഹസിച്ചു. ഈ യന്ത്രത്തില്‍ നിന്ന് പഠിച്ചാണ് ചെന്നിത്തല നുണബോംബുകള്‍ പൊട്ടിക്കുന്നതെന്നും അവര്‍ പറഞ്ഞു. എല്‍.ഡി.എഫ് പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തിലെ വികസന മുന്നേറ്റം കണ്ട് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രാദേശിക നേതാക്കള്‍ മുതല്‍ ദേശീയ നേതാക്കള്‍ വരെയുള്ളവര്‍ക്ക് നില തെറ്റിയിരിക്കുകയാണ്. ഈ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത മാതൃകാ പദ്ധതികളാണ് കേരളം നടപ്പാക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു. തൊഴുത്ത് പണിയാനുള്ള പണം പോലും മോദി നല്‍കുന്നില്ലെന്നും വൃന്ദ കുറ്റപ്പെടുത്തി.

spot_img

Related Articles

Latest news