തലമുറകൾ ഒത്തുചേർന്നു. വൈത്തല കുടുംബ സംഗമം

കൂളിമാട് : തലമുറകൾ ഒത്തുചേർന്ന വൈത്തല കുടുംബ സംഗമം ശ്രദ്ധേയമായി. പൂർവ്വികരെയോർത്തും കഥ പറഞ്ഞും പ്രാർത്ഥന ചൊരിഞ്ഞും അംഗങ്ങൾ സമയം ചെലവഴിച്ചു. കുഞ്ഞോയി ഇയ്യാത്തുമ്മ ദമ്പതികളുടെ പിൻഗാമികളാണ് വെസ്റ്റ് പാഴൂർ ആർ യു മദ്രസാങ്കണത്തിൽ ഒത്തൊരുമിച്ചത്.വി. അബ്ദുൽ കരീം അധ്യക്ഷനായി.എൻഐ ടി സീനിയർ റിസർച്ച് ഫെല്ലോ ഫവാസ് കരീം ഉദ്ഘാടനം ചെയ്തു.ഇമ്പമുള്ള കുടുബം എന്ന വിഷയം ഡോ: എം.മൊയ്തീൻകുട്ടി അവതരിപ്പിച്ചു. സംഗമഭാഗമായി നടന്ന വിവിധ മത്സര വിജയികൾക്ക് വാർഡ് മെംബർ കെ എ റഫീഖ് സമ്മാനം നല്കി.മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.വി.സൗദാബി, പി.ഖാലിദ്,പി. അഹമ്മദ് കുട്ടി മാസ്റ്റർ, പി.ടി.അഹമ്മദ് കുട്ടി, വൈത്തല അബൂബക്കർ, കഴായിക്കൽ ഹമീദ്, എ.സി.അഹമ്മദ് കുട്ടി മൗലവി, പി പി അബ്ദുല്ല, പി ഇണ്ണി, പി. പൂവി,വി.ഹസൻ,വി എ. മജീദ്,വി.മുഹമ്മൂദ് സംസാരിച്ചു.വിവിധ കലാകായിക മത്സരങ്ങളും ഉണ്ടായിരുന്നു

spot_img

Related Articles

Latest news