ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സന്റെ കമ്പനിയായ വെര്‍ജിന്‍ ഗലാക്റ്റിക് ബഹിരാകാശ യാത്രക്ക് 2 പേർക്ക് സൗജന്യ യാത്രക്ക് അവസരം ഒരുങ്ങുന്നു. തികച്ചും സൗജന്യമല്ല , ‘സ്പേസ് ഫോര്‍ ഹ്യൂമന്‍ ചാരിറ്റി’ എന്ന സേവനത്തിലേക്ക് സംഭാവന നല്കുന്നവരിൽ നിന്ന് നറുക്കിട്ടാണ് വിജയികളെ തിരഞ്ഞെടുക്കുക.
10 ഡോളർ സംഭാവന നൽകുന്നവർക്ക് 100 എൻട്രികൾ എന്ന കണക്കിലാണ് അവസരം. കൂടുതൽ സംഭാവന നൽകുമ്പോൾ അവസരങ്ങളും വർധിക്കും. സെപ്റ്റംബർ 29 നു വിജയികളെ പ്രഖ്യാപിക്കും. സമുദ്ര നിരപ്പിൽ നിന്ന് 250,000 അടി മുകളില്‍ വരെ യൂണിറ്റിയില്‍ ഉയരാന്‍ അവസരം ലഭിച്ചേക്കാം. ഭൂമിയുടെ ചരിവ്, ഉദയാസ്തമയങ്ങൾ എന്നിവ കാണാനും സാധിച്ചേക്കാം. വെർജിൻ ഗാലക്ടിക്കിനെ കൂടാതെ ആമസോൺ തലവൻ ജെഫ് ബെസോസും ബഹിരാകാശ യാതക്കു അവസരം ഒരുക്കുന്നുണ്ട്.