വഖഫ് നിയമന വിവാദം : വ്യാഴാഴ്ച വഖഫ് സംരക്ഷണ റാലി

വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വൻ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. ഒൻപതിന് വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം ആരംഭിക്കും.

റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് ഇന്നു ചേർന്ന ലീഗ് നേതൃയോഗം രൂപം നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താൻ തീരുമാനിച്ചിരുന്ന സർക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളിൽ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം.

സമ്മേളനത്തിന്റെ വിജയത്തിനായി മലബാറിലെ ജില്ലകളിൽ തിങ്കളാഴ്ച ജില്ലാ പ്രവർത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും. സംസ്ഥാന പ്രതിനിധികളായി ഡോ. എം.കെ മുനീർ (മലപ്പുറം), ആബിദ് ഹുസൈൻ തങ്ങൾ (കോഴിക്കോട്), അബ്ദുറഹ്‌മാൻ കല്ലായി (കാസർഗോഡ്), എൻ.എ നെല്ലിക്കുന്ന്(കണ്ണൂർ), സിപി ചെറിയ മുഹമ്മദ് (വയനാട്), അബ്ദുറഹ്‌മാൻ രണ്ടത്താണി (പാലക്കാട്) എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുക്കും.

spot_img

Related Articles

Latest news