മണിയാര്‍ ബാരേജിലെ ജലനിരപ്പ് : ജാഗ്രതാ നിര്‍ദേശം

പത്തനതിട്ട: മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം, ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും ഷട്ടറുകള്‍ 150 സെ.മി എന്ന തോതില്‍ ഉയര്‍ത്തി 350 കുമക്‌സ് ജലം പുറത്തു വിടേണ്ടി വന്നേക്കാം.

ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 150 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.

കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം ഒക്ടോബര്‍ 11, 12 തീയതികളില്‍ അതി ശക്തമായ മഴക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

spot_img

Related Articles

Latest news