‘നമ്മുടെ കോഴിക്കോട്’ ആപ്പിലൂടെ പരാതിപ്പെടാം
വലിയ തോതിലുള്ള മാലിന്യ കൂമ്പാരമാണ് കഴിഞ്ഞ ദിവസം മലാപ്പറമ്പ് ദേശീയ പാതയിൽ നിന്നും ‘മിഷൻ സുന്ദര പാതയോരം’ പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്തത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതു ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ കഴിഞ്ഞ ഞായറാഴ്ച അതിരാവിലെ ചെയ്ത പ്രവൃത്തികൾക്ക് യാതൊരു മൂല്യവും കല്പിക്കാതെയാണ് മണിക്കൂറുകൾക്കകം മാലിന്യം വീണ്ടും കുമിഞ്ഞ് കൂടുന്ന അവസ്ഥയുണ്ടായത്. ഇരുട്ടിന്റെ മറവിൽ അനേകം പേരാണ് പ്രത്യേകിച്ച് മലാപ്പറമ്പ് ദേശീയ പാത പരിസരത്ത് മാലിന്യം നിക്ഷേപിക്കാനായി നിത്യവും എത്തുന്നത്.
ഇത്തരം പ്രവണതകൾ കോഴിക്കോടിന്റെ സംസ്കാരത്തിന് യോജിക്കുന്നതല്ല. മാലിന്യ നിക്ഷേപം തടയുന്നതിന് പ്രദേശത്തുകാരുടെ സജീവ ജാഗ്രത ഉണ്ടാകണം. ശുചീകരണ പ്രവർത്തികൾക്ക് ഫലം കാണുന്നതിന് ഭരണകൂടത്തോടൊപ്പം പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം കൂടെ അനിവാര്യമാണ്. അനധികൃത മാലിന്യ നിക്ഷേപം ‘നമ്മുടെ കോഴിക്കോട്’ ആപ്പിലൂടെ ഫോട്ടോ സഹിതം പരാതിപ്പെടാം. അത്തരക്കാർക്കെതിരെ ഭരണകൂടം കർശന നടപടികൾ സ്വീകരിക്കും.