കാരശ്ശേരി ഇരുവഞ്ഞി പുഴയിൽ നീർനായയുടെ അക്രമണം: 3 വിദ്യാർത്ഥികൾക്ക് പരിക്ക്

മുക്കം: കാരശ്ശരി ഇരുവഞ്ഞി പുഴയിലെ ചീപാംകുഴി കടവിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾക്ക് നീർനായയുടെ ആക്രമണം.

കാരശ്ശേരി സ്വദേശികളായ പറശ്ശേരി കബീറിന്റെ മകൻ അലി അസ്ബിൻ , മുസ്തഫാ കളത്തിങ്ങലിന്റെ മകൻ നിഹാൽ ,
കളത്തിങ്ങൽ റസിലിന്റെ മകൻ
നസൽ എന്നിവർക്കാണ് കടിയേറ്റത്

രാവിലെ 10 :30 തോടെയാണ് സംഭവം നീർനായയുടെ അക്രമത്തിൽ പരുകേറ്റ കുട്ടികളെ ആദ്യം കൊടിയത്തൂർ ഗവൺമെന്റ് ആശുപത്രിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഈ പ്രദേശങ്ങളിൽ നീർനായകളുടെ കടിയേൽക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇവയുടെ ശല്യം കാരണം ഒരു കാലത്ത് പുഴയെ ആശ്രയിച്ച് വസ്ത്രങ്ങൾ അലക്കുകയും, കുളിക്കുകയും, ചെറിയ കൃഷിരീതികളടക്കം ചെയ്തിരുന്ന പരിസരവാസികൾ ഭയപ്പാട് മൂലം വർഷങ്ങളായി പുഴയിൽ ഇറങ്ങാറില്ല. ഭയപ്പാടില്ലാതെ ജനങ്ങൾക്ക് പുഴയെ പഴയ രീതിയിലേക്ക് കൊണ്ട് വരുന്നതിനായും, നീർ നായയുടെ ആക്രമണങ്ങിൽ നിന്ന് ശാശ്വത പരിഹാരങ്ങൾ ഉണ്ടാക്കി തരാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്ന് പല നാളുകളായി നാട്ടുകാരുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല.

spot_img

Related Articles

Latest news