ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് മൂന്നടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2369.4 അടിയാണ് അണക്കെട്ടിലെ ഇന്നു വൈകിട്ടത്തെ ജലനിരപ്പ്. 2372.58 അടിയാണ് നിലവിലെ ബ്ലൂ അലര്‍ട്ട് ലെവല്‍. ജൂലൈ 31 വരെയുള്ള റൂള്‍ കര്‍വ് പ്രകാരം 2378.58 അടി ഓറഞ്ച് അലര്‍ട്ട് ലെവലും 2379.58 അടി റെഡ് അലര്‍ട്ട് ലെവലുമാണ്.

സംഭരണ ശേഷിയുടെ 63 ശതമാനം വെള്ളം നിലവില്‍ അണക്കെട്ടിലുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ സംഭരണത്തിന്റെ ഇരട്ടിയാണ്. പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ ഉല്‍പാദനം വീണ്ടും ഉയര്‍ത്തി.

ആറ് ജനറേറ്ററുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കുകയാണ്. 16.604 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം. 3.58 സെ.മീ മഴ ഇന്നലെ പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തി.

സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനം വീണ്ടുമുയര്‍ത്തി 42.3888 ദശലക്ഷം യൂനിറ്റിലെത്തി. 21.4844 ദശലക്ഷം യൂനിറ്റ് മാത്രമാണ് പുറത്തുനിന്നും എത്തിച്ചത്. 63.8732 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം.

spot_img

Related Articles

Latest news