കോട്ടയം: കനത്ത മഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതില്‍ മീനച്ചിലാറിന്റെ കരകളില്‍ ആശങ്ക. പാലാ അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളം കയറുമെന്ന ഭീതിയിലാണ്.
കോട്ടയം ജില്ലയില്‍ രാത്രി മുഴുവന്‍ ശക്തമായ മഴയാണ് പെയ്തത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായതായും പരാതികളുണ്ട്.