തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല; ഇതിലെ പോഷകാംശം വളരെയധികം കുറയുന്നു.

രീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ഏറെ സഹായകമാണ് തണ്ണിമത്തന്‍ . ഇതിനൊപ്പം തന്നെ ധാരാളം ആരോഗ്യഗുണങ്ങളും തണ്ണിമത്തനുണ്ട്.

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യത്തെ അനുകൂലമാം വിധം സ്വാധീനിക്കാനും, പേശീവേദന കുറയ്ക്കാനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്.

ഹൃദയാരോഗ്യത്തിനും തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ലൈംഗിക താല്‍പര്യവും, ക്ഷമതയും വര്‍ധിപ്പിക്കുന്നതിന് കഴിക്കാവുന്ന ഒരു ഭക്ഷണവും കൂടിയാണ് തണ്ണിമത്തന്‍.തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘സിട്രുലിന്‍’ എന്ന അമിനോ ആസിഡ് ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനുമെല്ലാം നല്ലതാണ്. തണ്ണിമത്തന്‍ ചെടിയില്‍ നിന്ന് അടര്‍ത്തി മാറ്റിയ ശേഷവും നമുക്ക് ഗുണപരമാകുന്ന പല മാറ്റങ്ങളും ഇതിനകത്ത് നടക്കുമത്രേ. പക്ഷേ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം നിലയ്ക്കുന്നു.

spot_img

Related Articles

Latest news