കൽപ്പറ്റ:കാറിനടിയിൽ വീണ് രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. പാലക്കാട് ഡപ്യൂട്ടി ടൗൺ പ്ലാനർ കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ സാത്വിക് (2) ആണു മരിച്ചത്.
ഞായറാഴ്ച വൈകിട്ടു വീട്ടുമുറ്റത്താണ് അപകടം. രഞ്ജിത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് കുഞ്ഞ് കാറിനടിയിലേക്കു വീഴുകയായിരുന്നു. സഹോദരൻ സാരംഗിന് (8) അപകടത്തിൽ കൈക്കു പരുക്കേറ്റു. ഇരുവരെയും ഉടൻതന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സാത്വികിനെ രക്ഷിക്കാനായില്ല.