വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി 260 കോടി രൂപ അനുവദിച്ച് കേന്ദ്രം. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതാധികാര സമിതിയാണ് തുക അനുവദിച്ചത്.കേരളം ഉള്‍പ്പെടെ ഒൻപത് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം സഹായം അനുവദിച്ചത്.
4645 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. തിരുവനന്തപുരം അടക്കം 11 നഗരങ്ങളില്‍ അർബൻ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പ്രോഗ്രാം പ്രകാരം 2444.42 കോടിയും അനുവദിച്ചിട്ടുണ്ട്.