താൻ പറഞ്ഞ വാഗ്ദാനം പാലിക്കാൻ ഇപ്പോഴും തയാറാണ്, എന്താ മറുപടി തരാത്തത്, വീടിനുള്ള സ്ഥലം വാങ്ങി നിര്‍മിച്ച്‌ തരാനും തയാര്‍, മുഖ്യമന്ത്രിക്ക് കത്തയച്ച്‌ സിദ്ധരാമയ്യ

വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്ക് വീട് വച്ച്‌ നല്‍കാമെന്ന കർണാടക സർക്കാരിൻറെ വാഗ്ദാനത്തില്‍ കേരള സർക്കാരില്‍ നിന്ന് ഇതുവരെയും മറുപടിയൊന്നും ലഭിച്ചില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ഇക്കാര്യം വിശദീകരിച്ച്‌ സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വച്ച്‌ നല്‍കാമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നുവെന്നാണ് കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്.

ഇതിനെക്കുറിച്ച്‌ കേരള ചീഫ് സെക്രട്ടറി തലത്തിലും സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാൻ തങ്ങള്‍ ഇപ്പോഴും തയാറാണെന്നും കത്തില്‍ സിദ്ധരാമയ്യ ചൂണ്ടികാട്ടി. സർക്കാരിന് നല്‍കിയ വാഗ്ദാനത്തില്‍ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാല്‍ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇപ്പോഴും വീട് നിർമിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിർമാണം നടത്താനും കർണാടക സർക്കാർ തയാറാണെന്നും കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കി.

spot_img

Related Articles

Latest news