റിയാദ്: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട കുടുംബത്തിന് കെപിസിസി നിർമ്മിച്ച് നൽകുന്ന വീടുകളുടെ സഹായത്തിലേക്ക് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി പതിനാറ് ലക്ഷം രൂപ സമാഹരിക്കാൻ സാധിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി സമാഹരിച്ച തുക പ്രോഗ്രാം ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറക്ക് ബത്ഹ സബർമതി ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് കൈമാറി. ചടങ്ങിൽ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, ഷുക്കൂർ ആലുവ,സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, സിദ്ധിഖ് കല്ലുപറമ്പൻ,മജു സിവിൽ സ്റ്റേഷൻ എന്നിവർ സന്നിഹിതരായി.