കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ പെയ്തത് ചൂടിന് ചെറിയ ആശ്വാസം നല്‍കിയെങ്കിലും വേനല്‍ ചൂടില്‍ ഉരുകിയൊലിച്ചു വയനാട്. ജില്ലയില്‍ താപനില ഉയര്‍ന്ന് ഇത്തവണ മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ താപനില 30 ഡിഗ്രിയിലെത്തി. പല ദിവസങ്ങളിലും അതിനു മുകളിലും താപനിലയെത്തി.
കൂടുതല്‍ വരള്‍ച്ച പ്രശ്നങ്ങള്‍ നേരിടുന്ന പുല്‍പള്ളിയിലടക്കമുള്ള പ്രദേശങ്ങളില്‍ വേനല്‍ മഴ ലഭിച്ചിട്ടില്ല. ചിലയിടങ്ങളില്‍ ശക്തി കുറഞ്ഞ മഴയാണ് പെയ്തത്.കനത്ത ചൂട് തൊഴില്‍ മേഖലകളിലുള്ളവരെയും കാര്യമായി ബാധിക്കും. തോട്ടം മേഖലകളിലെല്ലാം നിലവില്‍ തൊഴില്‍ സമയം മാറ്റിയിട്ടുണ്ട്.