വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികൾ പാർലമെന്‍റിലുണ്ടാകും: ‘വയനാടിന്‍റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാൻ’ രാഹുൽ ഗാന്ധി

കൽപറ്റ: വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികൾ പാർലമെന്‍റിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധി എം.പി. സഹോദരിക്കൊപ്പം ഞാനും വയനാടിന് വേണ്ടി പാർലമെന്‍റിൽ ശബ്ദമുയർത്താനുണ്ടാകും. വയനാടിന്‍റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാൻ. രണ്ട് എം.പിമാരുള്ള ഒരേയൊരു മണ്ഡലമായിരിക്കും വയനാടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു രാഹുൽ. വയനാട്ടിലെ എം.പി സ്ഥാനം ഒഴിഞ്ഞ് രാഹുൽ റായ്ബറേലി നിലനിർത്തിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

എന്‍റെഓരോരുത്തരെയും സഹോദരിയെ ഞാൻ വയനാടിനെ ഏൽപ്പിക്കുകയാണ്. വയനാട്ടിലെ സ്വന്തം കുടുംബമായി കണക്കാക്കുന്നയാളാണ് പ്രിയങ്ക. വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും അനുജത്തി ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് -രാഹുൽ പറഞ്ഞു.

കൽപറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായത്. രാഹുൽ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് ദേശീയ, സംസ്ഥാന യുഡിഎഫ് നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു.

spot_img

Related Articles

Latest news