കോഴിക്കോട്: കോവിഡിൻ്റെ പേരിൽ കേരളത്തിലെ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന സർക്കാറിനെതിരെയും വൻകിട കമ്പനികളായ ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള കുത്തകൾക്ക് വ്യാപാരം ചെയ്യാമെന്നും ചെറുകിട കച്ചവടക്കാർ കടകളടച്ച് വീട്ടിലിരിക്കണമെന്നുള്ള സർക്കാറിൻ്റെ ഇരട്ടനീതിക്കെതിരെയും, വ്യാപാരികളെയും തൊഴിലാളികളെയും ആത്മഹത്യയിൽ നിന്നും സംരക്ഷിക്കുക, ചെറുകിട വ്യാപാരികളെ ജീവിക്കാൻ അനുവധിക്കുക, ബേങ്ക് ലോണുകൾക്ക് മൊറട്ടോറിയം അനുവദിക്കുക, വിവിധയി ത്തിലുള്ള ലൈസൻസ് തൽക്കാലികമായി ഒഴിവാക്കുക, സൗജന്യ വാക്സിനേഷൻ വ്യാപാരികൾക്കും നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവൻ യൂത്ത് വിംങ്ങ് വ്യാപാരികളും അവരുടെ കുടുംബാംഗങ്ങളും സ്വന്തം വീട്ടുപടിക്കൽ പ്രധിഷേധിക്കാൻ തീരുമാനിച്ചതായി കോഴിക്കോട് ജില്ലായൂത്ത് വിംങ്ങ് പ്രസിഡണ്ട് മനാഫ് കാപ്പാട്, സിക്രട്ടറി സലീം രാമാ നാട്ടുകര, ട്രഷറർ മുർത്തസ് താമരശ്ശേരി എന്നിവർ അറിയിച്ചു.