സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മിന്നുകെട്ട്. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയാണ് (22) വിവാഹിതയാകുന്നത്. വരന് കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബി. ഡിസംബര്‍ 26 ന് വൈകിട്ട് 4ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് വിവാഹം.
ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് സിപിഎം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ രേഷ്മ. അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനായ വര്‍ഗീസ് ബേബി സിപിഎം കോന്നി ഏരിയ കമ്മിറ്റിയംഗമാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായത്തിലാണ് രേഷ്മ പഞ്ചായത്തംഗമാകുന്നത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ ജില്ലാ ഘടകത്തിലും പ്രവര്‍ത്തിക്കുന്നു.
അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മറിയം റോയ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫിന്റെ വാര്‍ഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടിച്ചെടുക്കുകയായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പിന് മുമ്പേ രേഷ്മ ശ്രദ്ധേയയായത്. 2020 നവംബര്‍ 18-നാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19-ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്റെ പിറ്റേദിവസമാണ് രേഷ്മ പത്രിക സമര്‍പ്പിച്ചത്.
കോന്നി വി.എന്‍.എസ്. കോളേജില്‍നിന്ന് ബി.ബി.എ. പൂര്‍ത്തിയാക്കിയ രേഷ്മ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. തടികച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ജീവനക്കാരിയാണ്. ഏകസഹോദരന് റോബിന് മാത്യു റോയ്.