മുക്കം: ഇന്ത്യാ രാജ്യത്തെ വംശീയമായി ചേരി തിരിച്ചു ഏകാധിപത്യ പ്രവണതയിലേക്ക് കൊണ്ടുപോകുന്ന ബിജെപി സര്‍ക്കാരിനെതിരെ രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎ ഷെഫീഖ് പ്രസ്താവിച്ചു. മുക്കം മുന്‍സിപ്പാലി സംഘടന തെരഞ്ഞെടുപ്പ് സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന അടിയന്തര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുക്കം വ്യാപാര ഭവനില്‍ നടന്ന മുനിസിപ്പല്‍ പ്രതിനിധി സമ്മേളന തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സാലിഹ് കൊടപ്പന, സെക്രട്ടരി ടി.കെ നൗഷാദ്, ട്രഷറര്‍ ഒ . അബ്ദുല്‍അസീസ്, വൈസ് പ്രസിഡന്റ് മനോജ് പെരുമ്പടപ്പ്, അസിസ്റ്റന്റ സെക്രട്ടറി സലീന പുല്‍പ്പറമ്പില്‍ എന്നിവരെയും, കമ്മിറ്റിയംഗങ്ങളായി അബ്ദുറഹ്‌മാന്‍ എം, അസീസ് ടി.എന്‍, ബഷീര്‍ ഇ, ചന്ദ്രന്‍ കല്ലുരുട്ടി,
ഇ.കെ.കെ ബാവ, ജിനി പൈമ്പാലപ്പുറത്ത്, കരീം എന്‍ പി, റൈഹാന കല്ലുരുട്ടി, ശേഖരന്‍ മണാശ്ശേരി, ഷഫീഖ് തെച്ച്യാട്ട്,
ഷരീഫ ലുഖ്മാന്‍, സഫിയ ഒ, ഉബൈദ് കെ, ഉബൈദ് കെ.സി എന്നിവരെയും തെരഞ്ഞെടുത്തു. നവംബര്‍ 2 ന് നടക്കുന്ന തിരുവമ്പാടി മണ്ഡലം സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
പ്രകടനത്തിനുശേഷം നടന്ന പൊതുയോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് കെ സി അന്‍വര്‍ ഭാരവാഹി പ്രഖ്യാപനം നടത്തി. എഫ് ഐ ടി യു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ചന്ദ്രന്‍ കല്ലുരുട്ടി സംസാരിച്ചു. പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്നവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി നിര്‍വഹിച്ചു. സാലിഹ് കൊടപ്പന സ്വാഗതവും അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.