എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? വിശദാംശങ്ങൾ

തിരുവനന്തപുരം- കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറയാത്ത സഹചര്യത്തിലാണ് തീരുമാനം. എന്താണ് ലോക്ഡൗൺ എന്നതിന്റെ വിശദാംശങ്ങൾ:

 

തീവ്ര രോഗബാധിത മേഖലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ആണ് ട്രിപ്പിൾ ലോക്ക്ഡൗൺ. രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമാണെന്നും പറയാം.

മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്നത്.

1. തീവ്ര രോഗബാധിത മേഖലയിൽ ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുകയെന്നതാണ് ആദ്യത്തെ ഘട്ടം
2. രോഗബാധിതരുടെ സമ്പർക്കം കൂടുന്ന സ്ഥലങ്ങൾ കണ്ടെത്തി ആ സ്ഥലങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തും

3. രോഗം ബാധിച്ചവർ വീടുകളിൽ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും.കമ്മ്യൂണിറ്റി വ്യാപനം തടയാൻ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.

ട്രിപ്പിൾ ലോക്ക്ഡൗൺ, ലോക്ക് ഡൗൺ തമ്മിലുള്ള വിത്യാസം?

കൊറോണ വൈറസിൻറെ വ്യാപനം തടയാൻ വേണ്ടി ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാൻ ഏർപ്പെടുത്തുന്ന അടിയന്തിര പെരുമാറ്റച്ചട്ടത്തെയാണ് ലോക്ക് ഡൗൺ എന്ന് പറയുന്നത്. ആവശ്യസർവ്വീസുകൾ ലോക്ക്ഡൗണിൽ പ്രവർത്തിക്കും. പലചരക്ക് പച്ചക്കറി കടകൾ, ബാങ്കുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകൾ എന്നിവയെല്ലാം ലോക്ക്ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കാം. എന്നാൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങൾ സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയിൽ ശക്തമായ പരിശോധകൾ ഏർപ്പെടുത്തും. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരിക്കും പരിശോധനകൾ നടത്തുന്നത്. പല വഴിയിലൂടെ ഒരു പ്രദേശത്ത് എത്താൻ സാധിക്കുന്ന വഴികൾ എല്ലാം അടച്ചിടും.ചുരുക്കി പറഞ്ഞാൽ കടുത്ത നിയന്ത്രണം

 

ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയ സേവനങ്ങൾ ഏതാണ്?

വിമാനത്താവളങ്ങൾ പ്രവർത്തനങ്ങളെ ബാധിക്കില്ല.ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ സാധിക്കില്ല.വിമാനത്താവളത്തിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും ടാക്‌സികൾ ക്രമീകരിക്കാൻ അനുവദിക്കും. എടിഎമ്മും അവശ്യ ബാങ്കിംഗ് പ്രവർത്തനങ്ങളും സാധിക്കും.ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ പ്രവർത്തിക്കും.മൊബൈൽ സേവന കടകൾ തുറക്കും.ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പ്രവർത്തിക്കും.!ചരക്ക് വാഹനങ്ങൾക്ക് അനുമതി നൽകും.

ട്രിപ്പിൾ ലോക്ക്ഡൗൺ പോലീസ് എങ്ങനെ നടപ്പാക്കും?

2020 ഏപ്രിൽ 10 ന് കാസർഗോഡ് 155 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അന്ന് പ്രതിസന്ധി മറികടക്കുന്നതിനും കൊറോണ വൈറസ് വ്യാപനം തടയാനും സാധിച്ചു.അത്തരത്തിലുള്ള തന്ത്രങ്ങൾ തന്നെയായിരിക്കും ഇനിയും നടപ്പിലാക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്ലെങ്കിൽ വീടുകളിൽ നിന്ന് പുറത്തുപോകരുത്. റോഡുകളിൽ യാത്ര പരിമിതപ്പെടുത്തും. നിയമം ലംഘിക്കുന്നവരെ നീരീക്ഷിക്കാൻ പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ കാലയളവിൽ ഭക്ഷണവും മരുന്നും സൗജന്യമായി വിതരണം ചെയ്യും

News Desk

spot_img

Related Articles

Latest news