രോഗിയായ സഹപാഠിയ്ക്ക് വാട്സപ്പ് കൂട്ടായ്മയിലൂടെ കൈത്താങ്ങ്

കരുപ്പള്ളി : ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിലെ 1989 ബാച്ചിൻ്റെ സൗഹൃദ കൂട്ടായ്മയായ ‘ബാക്ക് ടു ഇന്നസെൻസ്’ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സഹപാഠിയ്ക്ക് കൈതാങ്ങ്. കരുനാഗപ്പള്ളി ചരമുറി ജംഗ്ഷനിലുള്ള പാഞ്ചേരിൽ അബ്ദുൽ റഷീദിന് ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മരുന്നിനും നിത്യവൃത്തിയ്ക്കുമായി ജോലി ചെയ്യാൻ കഴിയാതായതറിഞ്ഞ സുഹൃത്തുക്കളാണ് സ്ഥിര വരുമാനം കണ്ടെത്തുന്നതിന് സംവിധാനമൊരുക്കിയത്. രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച കടയും നിറയെ സാധനങ്ങളുമായി കെ.പി.സി.സി. ജനറൽ സെക്രട്ടറി സി.ആർ. മഹേഷിന്റെയും മൗലവി ശിഹാബുദ്ദീൻ നിസാമിയുടെയും സാന്നിധ്യത്തിൽ ഗ്രൂപ്പിലെ 98 അംഗങ്ങളും ചേർന്ന് കൈമാറി. ജോർജ് വർഗീസ് കടുക്കര, മുഹമ്മദ്‌ കുഞ്ഞ്, മായാചന്ദ്രൻ, ബിനി, ശ്രീജിത്ത്‌ ദേവ് ട്രേഡേഴ്‌സ്, ഷിഹാബ് എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news