ന്യൂഡൽഹി:സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വാട്സാപ്പ് വാദം.ഇത് സംബന്ധിച്ച് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് വിവരം. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്സാപ്പ് ഹർജിയിൽ പറയുന്നത്.
അതിനിടെ സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ ഐടി മാർഗനിർദേശങ്ങൾ നടപ്പാക്കുമെന്ന് ഗൂഗിൾ. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവർത്തിക്കുകയുള്ളുവെന്നും ഗൂഗിൾ വ്യക്തമാക്കി.
യുട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് നിർദേശങ്ങൾ ബാധകമാക്കുമെന്നും ഗൂഗിൾ വൃത്തങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. അതേസമയം, ഐടി മാർഗനിർദേശങ്ങളോട് വിയോജിച്ച് വാട്ട്സ്ആപ്പ് രംഗത്തെത്തി. നയം സ്വകാര്യതയ്ക്ക് തടസമെന്ന നിലപാടിലാണ് വാട്ട്സ്ആപ്പ്.
എന്നാൽ ഐടി നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ചില വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.