ഉപയോക്താക്കളുടെ കയ്യടി നേടി വാട്‌സാപ്പിലെ പുതിയ ഫീച്ചർ.

ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ വേഗം കൂട്ടാന്‍ അനുവദിക്കുന്ന വാട്‌സാപ്പിലെ പുതിയ ഫീച്ചറിന് വന്‍ സ്വീകാര്യത. ഉപയോക്താക്കളെ പ്ലേബാക്ക് സ്പീഡ് തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഓപ്ഷന്‍. കാര്യം ചുരുക്കി പറയാന്‍ അറിയാത്തവര്‍ അയക്കുന്ന നെടുങ്കന്‍ സന്ദേശങ്ങള്‍ ഓടിച്ചുവിട്ട് കാര്യം മാത്രം കേള്‍ക്കാന്‍ ഇതുവഴി സാധിക്കുന്നു.

ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമായ ഫാസ്റ്റ് പ്ലേ ബാക്ക് സ്പീഡ് ദൈര്‍ഘ്യമേറിയ മെസജുകള്‍ ഉള്ളടക്കത്തിലെ പ്രധാന പോയിന്റുകള്‍ നഷ്ടപ്പെടാതെ തന്നെ കേട്ടു പോകാന്‍ സഹായിക്കുന്നതാണ്. നിലവിലുണ്ടായിരുന്ന 1 X സ്പീഡിനോടൊപ്പം പുതിയ രണ്ട് സ്പീഡ് കൂടി ചേര്‍ത്തിരിക്കയാണ് (1.5 X, 2 X )

ആന്‍ഡ്രോയിഡ് ഫോണിലും ഐഫോണിലും ഏറ്റവും പുതിയ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളു. വാട്‌സാപ്പ് വെബിലും ഉപയോഗിക്കാം. മെസേജ് കേട്ടുതുടങ്ങുമ്പള്‍ 1 X ല്‍ ക്ലിക്ക് ചെയ്ത് സ്പീഡ് കൂട്ടാം. 2 X ആണ് കാണിക്കുന്നതെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്ത് വേഗം കുറക്കാം.

spot_img

Related Articles

Latest news