സ്വകാര്യത നയത്തില്‍ വിവേചനം : വാട്​സ്​ആപ്പിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്​

ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വാ​ട്​​സ്​​ആ​പ്പിന്റെ സ്വ​കാ​ര്യ​ത ന​യ​ത്തി​ല്‍ വി​വേ​ച​ന​മു​ണ്ടെ​ന്ന്​ ആ​രോ​പി​ക്കു​ന്ന ഹ​ര​ജി​യി​ല്‍ വാ​ട്​​സ്​​ആ​പ്പി​നും കേ​ന്ദ്ര സ​ര്‍​ക്കാ​റി​നും സുപ്രീം​കോ​ട​തി നോ​ട്ടീ​സ്. ​ ഫേ​സ്​​ബു​ക്​ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​മ്പ​നി യൂ​റോ​പ്പി​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ സ്വ​കാ​ര്യ​ത ന​യം സ്വീ​ക​രി​ക്കുമ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ ആ ​കാ​ര്‍​ക്ക​ശ്യ​മി​ല്ലെ​ന്നാ​ണ്​ ഹ​ര​ജി​യി​യി​ലെ ആ​രോ​പ​ണം.

സ്വ​കാ​ര്യ​ത ഹ​നി​ക്ക​പ്പെ​ടു​ന്ന​തി​ല്‍ വാ​ട്​​സ്​​ആ​പ്​​ ഉ​പ​യോ​ക്താ​ക്ക​ള്‍ അ​ത്യ​ന്തം ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്ന്​ നി​രീ​ക്ഷി​ച്ച കോ​ട​തി, വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ന്‍ നി​യ​മ​സം​വി​ധാ​ന​ത്തി​ന്​​ ബാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി.

നി​ങ്ങ​ള്‍ ര​ണ്ടോ മൂ​ന്നോ ല​ക്ഷം കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള കമ്പ​നി​യാ​യി​രി​ക്കാം. അ​തേ​സ​മ​യം, ജ​ന​ങ്ങ​ള്‍ അ​വ​രു​ടെ സ്വ​കാ​ര്യ​ത​ക്ക്​ പ​ണ​ത്തേ​ക്കാ​ളേ​റെ മൂ​ല്യം ക​ല്‍​പി​ക്കു​ന്നു​ണ്ട്. യൂ​റോ​പ്പി​ല്‍ ഇ​ന്ത്യ​യേ​ക്കാ​ള്‍ ശ​ക്ത​മാ​യ സ്വ​കാ​ര്യ​ത ന​യ​മു​ണ്ടെ​ന്ന്​ വാ​ദി​ച്ചാ​ലും വി​വേ​ച​നം സാ​ധൂ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എ​സ്.​ ബൊ​പ്പ​ണ്ണ, വി. ​രാ​മ​സു​ബ്ര​മ​ണ്യം എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യ ബെ​ഞ്ച്​ നി​രീ​ക്ഷി​ച്ചു. ​ 2017ല്‍ ​ക​ര്‍​മ​ണ്യ സി​ങ്​ സ​രീ​ന്‍, ശ്രേ​യ സേ​ഥി എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര​ജി വൈ​കി പ​രി​ഗ​ണി​ച്ച വേ​ള​യി​ലാ​ണ്​ കോ​ട​തി ഇ​ട​പെ​ട​ല്‍.

വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ ഫേ​സ്​​ബു​ക്കി​ല്‍ പ​ങ്കു​വെ​ക്കു​ന്ന ക​മ്പനി​യു​ടെ രീ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ഹ​ര​ജി​ക്കാ​ര്‍​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ശ്യാം ​ദി​വാ​ന്‍ വാ​ദി​ച്ചു. യൂ​റോ​പ്പി​ല്‍ പ്ര​ത്യേ​ക നി​യ​മ​മു​ണ്ടെ​ന്നും അ​ത്​ ഇ​വി​ടെ ന​ട​പ്പാ​ക്കി​യാ​ല്‍ കമ്പ​നി അ​തേ രീ​തി പി​ന്തു​ട​രു​മെ​ന്നും വാ​ട്​​സ്​​ആ​പ്പി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ക​പി​ല്‍ സി​ബ​ല്‍ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

ശ്യം ​ദി​വാ​ന്റെ വാ​ദം പ്ര​സ​ക്ത​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി വ്യ​ക്തി​ഗ​ത വി​വ​രം സം​ര​ക്ഷി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ നി​യ​മം വേ​ണ​മെ​ന്നാ​ണ്​ അ​തി​ല്‍​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​ക​ള്‍ വ്യ​ക്തി​വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തിന്റെ വാ​ദം.

spot_img

Related Articles

Latest news