ആശങ്ക മാറ്റാൻ സ്റ്റാറ്റസുമായി ​ വാട്സ്‌ആ​പ്പ്

ന്യൂ​ഡ​ല്‍​ഹി: സ്വ​കാ​ര്യ​ത ന​യം ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി​വ​ച്ച​തി​നു പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി വാ​ട്സ്‌ആ​പ്പ്. ഉ​പ​യോ​ക്താ​വി​ന്‍റെ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് വാ​ട്സ്‌ആ​പ്പ് രം​ഗ​ത്തെ​ത്തി​യ​ത്. സ്റ്റാ​റ്റ​സി​ലൂ​ടെ​യാ​യി​രു​ന്നു വാ​ട്സ്‌ആ​പ്പ് ന​യം വ്യ​ക്ത​മാ​ക്കി​യ​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത പൂ​ര്‍​ണ​മാ​യും സം​ര​ക്ഷി​ക്കു​മെ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ സ്റ്റാ​റ്റ​സി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സ​ന്ദേ​ശ​ത്തി​ല്‍ വാ​ട്സ്‌ആ​പ്പ് പ​റ​യു​ന്നു.

നാ​ല് സ്ലൈ​ഡ് സ്റ്റാ​റ്റ​സു​ക​ളാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ആ​ദ്യ സ്ലൈ​ഡി​ല്‍ പ​റ​യു​ന്നു. മെ​സേ​ജു​ക​ള്‍ എ​ന്‍‌​ക്രി​പ്റ്റ് ചെ​യ്യു​ന്ന​തി​നാ​ല്‍ ആ​രു​ടെ​യും സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ള്‍ വാ​യി​ക്കാ​നോ കേ​ള്‍​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ സ്ലൈ​ഡ്.

നി​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്യു​ന്ന ലൊ​ക്കേ​ഷ​ന്‍ കാ​ണാ​ന്‍ ക​ഴി​യി​ല്ല. ഫേ​സ്ബു​ക്കു​മാ​യി നി​ങ്ങ​ളു​ടെ കോ​ണ്‍‌​ടാ​ക്റ്റു​ക​ള്‍ പ​ങ്കി​ടു​ന്നി​ല്ലെ​ന്നും മ​റ്റ് ര​ണ്ട് സ്ലൈ​ഡു​ക​ളി​ല്‍ വാ​ട്സ്‌ആ​പ്പ് പ​റ​യു​ന്നു. ആ​ഗോ​ള തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യ​തോ​ടെ​യാ​ണ് പു​തി​യ നി​ല​പാ​ടും വി​ശ​ദീ​ക​ര​ണ​വു​മാ​യി വാ​ട്സ്‌ആ​പ്പ് രം​ഗ​ത്തെ​ത്തി​യ​ത്.

നേ​ര​ത്തെ, വാ​ട്സ്‌ആ​പ്പ് പു​തി​യ ഡേ​റ്റാ സ്വ​കാ​ര്യ​താ ന​യം മൂ​ന്ന് മാ​സ​ത്തേ​ക്ക് മാ​റ്റി​വ​ച്ചി​രു​ന്നു. അ​പ്‌​ഡേ​റ്റ് ചെ​യ്ത സേ​വ​ന നി​ബ​ന്ധ​ന​ക​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും ഫെ​ബ്രു​വ​രി എ​ട്ട് മു​ത​ല്‍ ആ​ര്‍​ക്കും അ​ക്കൗ​ണ്ട് ന​ഷ്‌​ട​പ്പെ​ടി​ല്ലെ​ന്നും വാ​ട്സ്‌ആ​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

spot_img

Related Articles

Latest news