ടയര്‍ മാറുന്നതിനിടയില്‍ ജാക്ക് തെന്നി വാഹനം ലോഡ് സഹിതം ദേഹത്ത് വീണ് പൊന്‍കുന്നത്ത് ഇന്ന് യുവാവ് മരണപ്പെട്ടിരുന്നു.
ശാന്തിഗ്രാം കടമ്ബനാട്ട് അബ്ദുല്‍ ഖാദറിന്റെ മകന് അഫ്സല് (24) ആണ് മരിച്ചത്. പച്ചക്കറി കയറ്റി തിരികെ വരുമ്ബോള്‍ കൊല്ലം തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിയില് വൈദ്യുതി ഭവന്റെ സമീപത്ത് വച്ചായിരുന്നു രാവിലെ അപകടമുണ്ടായത്.
ഇത്തരം അപകടങ്ങള്‍ വര്‍ദ്ധിക്കുമ്ബോള്‍ വാഹനത്തില്‍ ജാക്ക് ഘടിപ്പിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്
1. റോഡില്‍ അല്ലെങ്കില്‍ റോഡരികില്‍ ജാക്ക് വെച്ചുയര്‍ത്തുന്നത് പരമാവധി ഒഴിവാക്കുക.
2. അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കില്‍ 50 മീറ്ററെങ്കിലും മാറി റിഫ്ളക്റ്റീവ് വാര്‍ണിംഗ് ട്രയാംഗിള്‍ വെച്ച് വാഹനത്തിന്റെ ഹസാര്‍ഡസ് വാര്‍ണിങ്ങ് ലാമ്ബ് പ്രവര്‍ത്തിപ്പിക്കുക.
3. രാത്രിയെങ്കില്‍ സ്ഥലത്തു ആവശ്യത്തിനു പ്രകാശം കിട്ടുന്നു എന്നു ഉറപ്പാക്കുക.
4. വാഹനം ലെവല്‍ ആയ, കട്ടിയുള്ള പ്രതലത്തില്‍ വേണം നിര്‍ത്താന്‍. ജാക്ക് വെക്കുന്ന പ്രതലം പൂഴി മണ്ണോ , താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.
5.വാഹനം ഹാന്‍ഡ് ബ്രേക്ക് ഇട്ടിരിക്കണം
6.ഉയര്‍ത്തുന്ന ആക്സില്‍ ഒഴികെ ബാക്കി വീലുകള്‍ , വീല്‍ ചോക്ക് അല്ലെങ്കില്‍ തടകള്‍ വെച്ചു വാഹനം ഉരുണ്ടുപോകാതെ നോക്കണം.
7. വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം ,പറ്റുമെങ്കില്‍ അത് ജോലിചെയ്യുന്ന ആള് പോക്കറ്റില്‍ ഇടുന്നത് നല്ലതായിരിക്കും.
8. ജാക്കുകള്‍ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.
9. വാഹനത്തില്‍ ജാക്ക് വെക്കാന്‍ അനുവദിച്ചിരിക്കുന്ന പോയിന്റുകള്‍ ഓണേഴ്സ് മനുവലില്‍ പറഞ്ഞിട്ടുണ്ടാകും അവിടെ മാത്രം ജാക്ക് കൊള്ളിക്കുക.
10. ജാക്കുകള്‍ (സ്ക്രു, ഹൈഡ്രോളിക്, ന്യൂമാറ്റിക്) അങ്ങനെ ഏതുതരവും ആയിക്കോട്ടെ അതില്‍ മാത്രം വാഹനം ഉയര്‍ത്തി വെച്ചു ജോലിചെയ്യരുത്.
11. വാഹനം ഉയര്‍ത്തി കഴിഞ്ഞു ആക്സില്‍ സ്റ്റാന്‍ഡില്‍ (കുതിരയില്‍) അല്ലെങ്കില്‍ വലിയ കല്ല് വെച്ച് ഇറക്കി നിര്‍ത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രം ടയര്‍ മാറാനോ, അടിയില്‍ കയറാനോ പാടുള്ളൂ