ചാലിയം ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ ചാലിയാറിൽ വീണു. നാട്ടുകാരുടെയും ജങ്കാർ ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം.
പിന്നോട്ടെടുത്ത് ജങ്കാറിൽ കയറ്റുന്നതിനിടെ കെഎൽ 65 ക്യു 6891 വാഗ്നർ നിയന്ത്രണം വിട്ട് ചാലിയാറിൽ പതിക്കുകയായിരുന്നു.ഇന്നലെ വൈകീട്ടോടെ ചാലിയം ജങ്കാർ ജട്ടിക്ക് സമീപമാണ് അപകടമുണ്ടായത്.
കാറിൽ കുട്ടികൾ ഉൾപ്പെടെ ആറു യാത്രക്കാരാണുണ്ടായിരുന്നത്. പുഴയിൽ വീണ കാർയാത്രക്കാരെ നാട്ടുകാരും ജങ്കാർ ജീവനക്കാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്. യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.