എന്തിനാണിത്ര ഡെക്കറേഷൻ: വി. ടി. ബെൽറാം

പാലക്കാട്​: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ധാർമികത ഉയർത്തിപ്പിടിച്ചാണെന്ന വാദത്തിനെതിരെ വി.ടി ബൽറാം എം.എൽ.എ. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്താൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷനെന്ന്​ വി.ടി ബൽറാം ചോദിച്ചു. അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാന ശ്രമം പോലും പരാജയപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന എൽ.ഡി.എഫ് മന്ത്രി എന്ന വിശേഷണമായിരിക്കും ചരിത്രത്തിൽ കെ.ടി ജലീലിനുണ്ടാകുക എന്നും വി.ടി ബൽറാം ഫേസ്​ബുക്​​ പോസ്റ്റിൽ കുറിച്ചു.

വി.ടി ബൽറാം പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​:

ഏത് ധാർമ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്! ഔദ്യോഗിക നീതിന്യായ സംവിധാനങ്ങൾ തെളിവ് സഹിതം കയ്യോടെ പിടികൂടുമ്പോൾ, രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്താൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷൻ?

spot_img

Related Articles

Latest news