മുക്കം: കാരശ്ശേരി ഓടത്തെരുവ് സ്വദേശി കോയ ഹസ്സൻ മകൻ ജബ്ബാർ (45) വാഹനാപകടത്തിൽ മരണപ്പെട്ടു.
ഇന്നലെ രാത്രി ഓമശ്ശേരി മുടൂരിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നിയെ ഇടിച്ചുണ്ടായ അപകടത്തിലാണ് ജബ്ബാറിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അന്ത്യം സംഭവിച്ചു.
വർഷങ്ങളായി കോടഞ്ചേരിയിലായിരുന്നു താമസം. നാട്ടുകാരുടെ ഇടയിൽ സജീവ സാന്നിധ്യമായിരുന്നു. ലത്തീഫ് സഹോദരനാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് കറുത്തപറമ്പ് ജുമാ മസ്ജിദിലും, തുടർന്ന് രാത്രി 9 മണിക്ക് കൂടത്തായി നൂർ മസ്ജിദിലും നടക്കും.

