ലോസ് ആഞ്ചിലിസിലെ കാട്ടുതീ; മരണസംഖ്യ ഉയരുന്നു; വരുംദിവസങ്ങളില്‍ സ്ഥിതി വഷളാകുമെന്ന് മുന്നറിയിപ്പ്

യുഎസിലെ ലോസ് ആഞ്ചിലിസിലെ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന കാട്ടുതീ വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.സാന്റ ആന എന്ന വരണ്ട കാറ്റ് ആഞ്ഞ് വീശുന്നത് തീ വേഗത്തില്‍ പടരാന്‍ കാരണമായേക്കാമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോസ് ആഞ്ചിലിസില്‍ കാട്ടു തീ പടരാന്‍ തുടങ്ങിയത്. ഇതുവരെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ ഒദ്യോഗിക കണക്ക് 16 ആണ്. ഇതിലും എത്രയോ ആളുകള്‍ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. കൂടാതെ അഗ്നിശമനാ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പൊളളലേറ്റിട്ടുണ്ട്.

നിരവധിപ്പേരുടെ വീടുകള്‍ പൂര്‍ണമായും ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. വിവിധ അപ്പാര്‍ട്ടുമെന്റുകള്‍, സ്കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം അഗ്നിക്കിരയായി. ലോസ് ആഞ്ചിലിസിലെ കാലിഫോര്‍ണിയയില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയില്ലാത്തത് മൂലം ഇവിടെ അനുഭവപ്പെടുന്ന വരണ്ട കാലാവസ്ഥയാണ് തീ പടരാന്‍ കാരണമാകുന്നത്.

spot_img

Related Articles

Latest news