പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന്‍ രമേഷ് പിഷാരടി

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന്‍ രമേഷ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ പ്രചരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.’നിയമസഭ ഉപതിരഞ്ഞെടുപ്പ്, മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും, പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും’, പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

spot_img

Related Articles

Latest news