ഇനിയും വരും, അയ്യനെ കാണാനെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തി മലയിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഞായറാഴ്ച വൈകിട്ടാണ് പമ്പ ഗണപതി കോവിലില്‍ നിന്നും ഇരുമുടി കെട്ടുനിറച്ച് ശരണം വിളിയുമായി അയ്യപ്പദര്‍ശനപുണ്യം തേടി മലകള്‍ നടന്നു കയറി ഗവര്‍ണര്‍ സന്നിധാനത്ത് എത്തിയത്.
ദര്‍ശനത്തിന് ശേഷം മാളികപ്പുറത്തമ്മയെയും തൊഴുത് ഹരിവരാസനവും കണ്ടാണ് ഗവര്‍ണര്‍ തിരുമുറ്റത്തു നിന്ന് വാവർ സ്വാമിയെ വണങ്ങാനായി പോയത്. പിന്നീട് ശബരിമല അയ്യപ്പന്റെ പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ശുചീകരണത്തില്‍ അദ്ദേഹവും പങ്കാളിയായി.
ഇളയമകന്‍ കബീര്‍ ആരിഫിനൊപ്പമാണ് ഗവര്‍ണര്‍ ശബരിമല ദര്‍ശനം നടത്തിയത്. 9.50 നാണ് പുണ്യദര്‍ശനം കഴിഞ്ഞ് ഗവര്‍ണറും സംഘവും മലയിറങ്ങിയത്. ശബരിമല ദര്‍ശനത്തിനായി മികച്ച സൗകര്യം തനിക്ക് ക്രമീകരിച്ചു നല്‍കിയ ദേവസ്വം ബോര്‍ഡിനും ജീവനക്കാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
സ്വാമി അയ്യപ്പന്‍ റോഡ് വഴിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മലയിറക്കം.