തിരുവനന്തപുരം : മുഖ്യമന്ത്രി പ്രഖ്യാപിച്ച അതി ദരിദ്ര മുക്ത കേരളം എന്ന പ്രഖ്യാപനം അന്വർത്ഥമാക്കും വിധം അഞ്ചുവർഷത്തിനകം പാവപ്പെട്ടവരെ ഗുണമേന്മയുള്ള ജീവിതം നയിക്കാൻ പ്രാപ്‌തരാക്കുമെന്ന് തദ്ദേശ ഭരണ –എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.
അതിദരിദ്രരായ നാലു ലക്ഷം കുടുംബങ്ങളുണ്ടെന്നാണ് പ്രാഥമിക കണക്ക്. വിശദ സർവേയിലൂടെ ഇവരെ കണ്ടെത്തും. ഇവരടക്കം മുഴുവൻ ജനങ്ങൾക്കും ഭക്ഷണം, തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയവ ഉറപ്പാക്കും.
നവകേരള സൃഷ്ടിക്ക് എല്ലാ വകുപ്പും ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.