ഓ.ഐ.സി.സി കോൺഗ്രസ് കോവിഡ് കാലത്തുണ്ടായ പൊതു പരിപടികൾക്കുള്ള വിലക്കുകൾക്ക് ശേഷം ഓ.ഐ. സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച റിയാദിലെ കോൺഗ്രെസ്സ്കാരുടെ കുടുംബ സംഗമം റിയാദിലുള്ള കോൺഗ്രസ് പ്രവർത്തകരുടെയും ബന്ധു ജനങ്ങളുടെയും സമ്മേളന ഭൂമിയായിമാറി. മതവും ജാതിയും പറഞ്ഞു നിൽക്കുന്നവരെ ഇന്ത്യയെന്ന മഹത്തായ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കൊടിക്കൂറക്ക് താഴെ ഒരുമിപ്പിച്ചു നിർത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ കാലുഷ്യത്തിന്റെ രാഷ്ട്രീയം മാറ്റി നിർത്തി സ്നേഹത്തിന്റെയും സാഹോദ്യര്യത്തിന്റെയും , വികസനത്തിന്റെയും പുരോഗതിയുടെയും നല്ല നാളുകൾക്ക് വേണ്ടി ഒരുമിച്ചു നില്കാതെ പോകുന്നത് കാലത്തോടെ ചെയുന്ന ക്രൂരതയാകുമെന്നും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
എക്സിറ് പതിനെട്ടില അൽ വലീദ് ഇസ്തറാഹയിൽ പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ രഘുനാഥ് പറശിനി കടവ് അദ്യക്ഷത വഹിച്ച സാംസ്കാരിക പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉത്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജന.സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർകാട്, സലിം കലക്കര, യഹ്യയ കൊടുങ്ങലൂർ, ഷഫീഖ് കിനാലൂർ, റസാഖ് പൂക്കോട്ടുംപാടം, ശിഹാബ് കൊട്ടുകാട്, അസ്കർ കണ്ണൂർ, നൗഫൽ പാലക്കാടൻ, ഷാനവാസ് മുനമ്പത്ത്, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സത്താർ കായംകുളം, സിദ്ദീഖ് കല്ലൂപറമ്പൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റക്ക് കീഴിലെ പതിനാല് ജില്ലാ പ്രസിഡന്റുമാരെ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പ്രസിഡന്റുമാരായ സജീർ പൂന്തുറ, ബാലു കുട്ടൻ, സുഗതൻ നൂറനാട്, കെ.കെ. തോമസ്, സലാം ഇടുക്കി, ബഷീർ കോട്ടയം, ശുകൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, ഹർഷദ് എം. ടി. ജലീൽ കണ്ണൂർ, റോയ് സി. ജോർജ്, നാദിർഷ റഹ്മാൻ തുടങ്ങിയവർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പളയിൽ നിന്ന് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം ഏറ്റുവാങ്ങി.
ഐ.സി.സി. യുടെ കുടുംബങ്ങൾ നടത്തിയ കലാപരിപാടികൾ കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി, വിവിധ ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ചു ജോമോൻ ആലപ്പുഴ, നവാസ് കണ്ണൂർ, ഷഫീക് അക്ബർ, ഷാജി നിലമ്പൂർ, ജലീൽ കൊച്ചിൻ, അൽത്താഫ് കാലിക്കറ്റ്, മുത്തലിബ്, അൻസാർ പള്ളുരുത്തി, ആൻഡ്രിയ ജോൺസൺ, സഫ ഷിറാഷ്, ലെന ഫാത്തിമ, അനാമിക സുരേഷ്, ഫിദ ഫാത്തിമ, അൽഡ്രീന, ഷീബ റോയ്, ഷാദിയ എന്നിവർ ഗാനമാലപിച്ചു. സംഗത പരിപാടിക്ക് പ്രശസ്ത ഗായകൻ കുഞ്ഞിമുഹമ്മദ് വയനാട് നേതൃത്വം നൽകി. ഹൈഫ ഫാത്തിമ, അയാൻ സഊദ് കല്ലുപറമ്പൻ, ഫിദ നിഷാദ്, രഹാ സൈനബ്, ഹൈശത്തുൽ അന, അനാമിക ജയരാജ്, മുഹമ്മദ് ഹാഫിസ് എന്നിവർ അവതരിപ്പിച്ച ഡാൻസ് കാണികളുടെ പ്രത്യേക ശ്രദ്ധയാകർഷിച്ചു. റിയാദിലെ പ്രശസ്തരായ ചിലങ്ക നൃത്ത വിദ്യാലയം അദ്ധ്യാപിക റീന കൃഷ്ണകുമാർ ചിട്ടപ്പെടുത്തിയ നൃത്ത്യങ്ങൾ, ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഫ്യൂഷൻ ഡാൻസ് നദ ഷംനാദ്, ഫിദ ഷംനാദ്, നിവിന, ആയിഷ, ജിയാ, ദിൽന എന്നിവരുടെ ഒപ്പന കണികളുട മനം കവർന്നു.
ഓ.ഐ.സി.സി. കൊല്ലം ജില്ലാ ജന.സെക്രട്ടറി ഷഫീക് പുരകുന്നിൽ അവതാരകാനായിരുന്നു. നവാസ് വെള്ളിമാട് കുന്നു സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.