ഒടുവിൽ മുട്ടുമടക്കി കേന്ദ്രം;കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് മോദി.

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. എതിർപ്പുയർന്ന മൂന്ന്​ നിയമങ്ങളും പിൻവലിക്കുന്നുവെന്ന്​ മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ്​ പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമം ചിലർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്​ ഇത്​ പിൻവലിക്കാൻ തീരുമാനിച്ചത്​. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ്​ സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഗുരുനാനാക്ക്​ ജയന്തി ദിനത്തിലാണ്​ പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്​.

 

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യത്തിന്‍റെ വിജയമെന്ന് കോൺഗ്രസ്. വൈകിയെത്തിയ നീതിയാണിതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി പ്രതികരിച്ചു.

രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാഴാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിർപ്പുയർന്ന മൂന്ന്​ നിയമങ്ങളും പിൻവലിക്കുന്നുവെന്നും പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.

spot_img

Related Articles

Latest news