മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിന്റെ കാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വൈദ്യ സഹായം ലഭിക്കാത്തതിനാലാണ് അസ്മ മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ട്. ഭര്‍ത്താവ് സിറാജുദ്ദീന്‍ മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തും.
പെരുമ്പാവൂര്‍ സ്വദേശിനിയുടെ പോസ്റ്റ് മോര്‍ട്ടം കളമശേരി മെഡിക്കല്‍ കോളേജില്‍ ആണ് നടന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വൈകിട്ട് അഞ്ചു മണിയോടെ പെരുമ്പാവൂര്‍ എടത്താക്കരയിലാണ് സംസ്‌കാരം.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അസ്മയുടെ നവജാത ശിശു കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശിശുക്കള്‍ക്കായുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുഞ്ഞിന് ചെറിയ തോതില്‍ അണുബാധയുണ്ടെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ ശനിയാഴ്ച വൈകിട്ട് ആണ് മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചത്.