വനിതകൾക്ക് ഗ്രാഫിക്ക് ഡിസൈനറാകാം

വനിതൾക്ക് ഗ്രാഫിക് ഡിസൈനർ കോഴ്സ് വീടുകളിലിരുന്ന് സർക്കാർ സബ്‌സിഡിയോടുകൂടി കൂടി പഠിക്കാൻ അസാപ് കേരള അവസരമൊരുക്കുന്നു.

 

കോഴ്സ് കാലാവധി – 216 മണിക്കൂർ

ഫീസ് – 16000/- + GST (18 % plus +1 % Flood Cess)

ഇളവോടുകൂടിയുള്ള ഫീസ്: 8000/- +GST (18 % plus +1 % Flood Cess)

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിനികൾക്ക് നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്. ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് വ്യവസായ മേഖലയിലെ വിദഗ്ധരാണ്.

ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെ

സമയം : 8am to 10am (രണ്ട് സെഷനുകൾ ഉൾപ്പടെ)

സർട്ടിഫിക്കേഷൻ: ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അസാപ് കേരള നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും.

യോഗ്യത : ബിരുദധാരികളായ ഗ്രാമീണ വനിതകൾ

പ്രായ പരിധി : 26 വയസ്

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 100 % വിദ്യാർത്ഥിനികൾക്കും പ്ലേസ്മെന്റ് അസ്സിസ്റ്റൻസ് ലഭ്യമാക്കുന്നതാണ്.

ഓൺലൈൻ അപേക്ഷക്കായി www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9745416733, 9495999671

Media wings:

spot_img

Related Articles

Latest news