മരുന്ന് മാറി കുത്തിവച്ചതായി ആരോപണം:, കൂടരഞ്ഞി സ്വദേശി മെഡിക്കൽ കോളേജിൽ മരിച്ചു.

കൂടരഞ്ഞി:കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടരഞ്ഞി സ്വദേശിനിയായ യുവതി മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് മരിച്ചതായി ബന്ധുക്കളുടെ ആരോപണം.

ചവലപ്പാറ കൂളിപ്പാറ രഘുവിൻ്റെ ഭാര്യ സിന്ധു രഘുവാണ് (45) മരിച്ചത്
പനിയെ തുടർന്ന് ഇന്നലെ വൈകുന്നേരമാണ് സിന്ധുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ഇന്ന് രാവിലെ ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.സംഭവത്തിൽ പോലിസ് കേസ് എടുത്ത് അന്വോഷണം ആരംഭിച്ചു.

സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ ആരംഭിക്കും.
മക്കൾ : ദേവിക, രാഹുൽ
മരുമകൻ : അഖിൽ പുൽപള്ളി

spot_img

Related Articles

Latest news