സുഹൃത്തുമൊത്ത് വീടുവിട്ടിറങ്ങിയ വീട്ടമ്മ ബൈക്ക് അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: സുഹൃത്തുമൊത്ത് ജീവിക്കാന്‍ കുട്ടിയേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ വീടുവിട്ടിറങ്ങിയ വീട്ടമ്മ ബൈക്ക് അപകടത്തില്‍ മരിച്ചു. കുളത്തൂര്‍ സ്വദേശിനി സുമിത്ര (34 ) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ അന്‍സില്‍ (25 ) പരിക്കുകളുമായി പന്തളത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ഒരു കാലിന് ഒടിവുണ്ട്.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി. സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവാവിനൊപ്പം പോകവെയാണ് അപകടം.

സംസ്ഥാന പാതയില്‍ പന്തളത്തിനടുത്ത് കുളനട ജംഗ്ഷന് സമീപം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് മുന്നില്‍ പുലര്‍ച്ചെ അഞ്ചുമണിയോട് അടുത്ത് നടന്ന ബൈക്ക് അപകടത്തില്‍ സുമിത്ര തല്‍ക്ഷണം മരിച്ചു. തിരുവനന്തപുരം ഭാഗത്തു നിന്നും സുമിത്രയും അന്‍സിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ വച്ച്‌ റോഡില്‍ തെന്നി മറിയുകയായിരുന്നു.

റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടി കയറി ഇറങ്ങി.

spot_img

Related Articles

Latest news