സെപ്റ്റംബര്‍ 12 ന് വനിതാ സംവരണ അവകാശ ദിനമായി ആചരിക്കുവാന്‍ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. മുതിര്‍ന്ന സിപിഐ നേതാവായിരുന്ന ഗീതാ മുഖര്‍ജിയുടെ ശ്രമഫലമായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ച് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ദിനമാണ് സെപ്റ്റംബര്‍ 12.
കഴിഞ്ഞ ദിവസം മുസഫര്‍നഗറില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്ത് പ്രഖ്യാപിച്ച 27ന്റെ ഭാരത് ബന്ദിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്കുമെന്ന് ജനറല്‍ സെക്രട്ടറി ഡിരാജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരിയില്‍ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന് ശേഷമുള്ള ദേശീയ, സാര്‍വദേശീയ സംഭവങ്ങള്‍ യോഗം ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. രാജ്യം വിവിധ പ്രതിസന്ധികളെയാണ് ഇക്കാലയളവില്‍ അഭിമുഖീകരിച്ചത്.