ന്യൂഡൽഹി : തൊഴിൽ നിയമങ്ങളിൽ സമഗ്രമായ മാറ്റത്തിന് തയ്യാറെടുത്തു കേന്ദ്ര സർക്കാർ. ആഴ്ചയിൽ 48 മണിക്കൂർ എന്നത് 4 ദിവസത്തിൽ പൂർത്തിയാക്കാം എന്ന രീതിയിൽ ആണ് ആലോചനകൾ.
നിലവിലുള്ള 44 കേന്ദ്ര തൊഴിൽ നിയമങ്ങളെ പ്രധാനമായി 4 തൊഴിൽ കോഡുകൾക്കുള്ളിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. വേതന വ്യവസ്ഥ, ഇൻഡസ്ട്രിയൽ റിലേഷൻ, തൊഴിൽ അപകട സംരക്ഷണം, ആരോഗ്യ പാരിസ്ഥിതിക സാമൂഹ്യ സുരക്ഷാ തുടങ്ങിയവക്കുള്ളിലായിരുക്കും ഇവ.
ആഴ്ചയിൽ ജോലി ദിനങ്ങൾ കുറയുന്നത് വാരാന്ത്യ ഒഴിവുകൾ ബാധിക്കാത്ത രീതിയിൽ ആയിരിക്കും നിയമനിർമാണം. 4 ,5 ,6 തുടങ്ങി കരാർ വ്യവസ്ഥക്കനുസരിച്ചു ദിനങ്ങൾ നിശ്ചയിക്കാം. ആനുപാതികമായി 3 ,2 ,1 തുടങ്ങി വാരാന്ത്യ അവധി ദിനങ്ങളും കണക്കാക്കും. കൂടാതെ വാർഷിക അവധി ദിനങ്ങളെ ഏതെങ്കിലും തരത്തിൽ ബാധിക്കാത്ത രീതിയിലും ആയിരിക്കും വ്യവസ്ഥകൾ. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ആലോചിച്ചു ഏപ്രിലോടു കൂടി നടപ്പിൽ വരുത്താനാണ് ഉദ്ദേശിക്കുന്നത്.