ടോക്യോ: ജപാനില്‍ തൊഴില്‍ദിനങ്ങള്‍ ആഴ്ചയില്‍ നാലു ദിവസമാക്കി ചുരുക്കാന്‍ സര്‍ക്കാര്‍ ആലോചന. സര്‍ക്കാരിന്റെ പുതിയ വാര്‍ഷിക സാമ്പത്തിക നയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുള്ളത്. ജോലിക്കൊപ്പം തൂല്യ പ്രാധാന്യം കുടുംബ ജീവിതത്തിനും നല്‍കാനും ഉല്‍പ്പാദനക്ഷമതയും ജോലി-കുടുംബ ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും പുതിയ പരിഷ്‌ക്കാരം വഴിയൊരുക്കുമെന്നാണ് സര്‍ക്കാരിന്റെ നയരേഖ പറയുന്നത്. കഠിനാധ്വാനികളാണ് ജപാനിലെ ജോലിക്കാര്‍. ഇവര്‍ ഓഫീസില്‍ ചെവഴിക്കുന്ന സമയം കുറച്ച് രാജ്യത്തെ ജോലി-കുടുംബ ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതി. കോവിഡ് കമ്പനികളുടെ പ്രവര്‍ത്തന രീതികളിലും ജോലികളിലും വലിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ജാപനീസ് കമ്പനികളില്‍ ഭൂരിഭാഗവും പരമ്പരാഗത രീതി തന്നെ പിന്തുടരുന്നവുരം മാറ്റങ്ങള്‍ക്ക് ഒരുക്കമല്ലാത്തവരുമാണ്. പ്രവര്‍ത്തന സമയ ഇളവ് അംഗീകരിക്കാന്‍ ഇത്തരം കമ്പനികളെ പറഞ്ഞുമനസ്സിലാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി ചെയ്താല്‍ മതിയെന്ന സൗകര്യം കൂടുതല്‍ പേരെ അധിക വിദ്യാഭ്യാസ യോഗ്യത നേടാനും മറ്റു സൈഡ് ജോലികള്‍ നോക്കാനും സഹായിക്കുമെന്നും സര്‍ക്കാര്‍ രേഖ ചൂണ്ടിക്കാട്ടുന്നു. എല്ലാത്തിലുമുപരി കൂടുതല്‍ ഒഴിവ് ദിവസം ലഭിക്കുമ്പോള്‍ ആളുകള്‍ പുറത്തിറങ്ങി പണം പണം ചെലവഴിക്കുകയു ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. യുവജനങ്ങള്‍ക്ക് തമ്മില്‍ ബന്ധപ്പെടാന്‍ കൂടുതല്‍ സമയം കിട്ടുകയും വിവാഹത്തിനും കുട്ടികളെ പ്രസവിച്ച് പോറ്റാനും കൂടുതല്‍ സമയം ലഭിക്കും. ഇത് ജപാനില്‍ ഇടിയുന്ന ജനന നിരക്ക് പിടിച്ചു നിര്‍ത്താന്‍ സഹായകമാകുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.